തൊടുപുഴ: ചിങ്ങപ്പിറവിയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നാടന്‍ പൂക്കളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു. നാട്ടിന്‍പുറങ്ങളില്‍ അന്യംനിന്നുപോകുന്ന വൈവിധ്യമാര്‍ന്ന നാടന്‍ പൂക്കള്‍ ശേഖരിച്ചാണ് വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തത്.
കേരളത്തിന്റെ പാരമ്പര്യവും പ്രകൃതിവിഭവങ്ങളുടെ പ്രാധാന്യവും ഓര്‍മിപ്പിക്കുന്നതായിരുന്നു പ്രദര്‍ശനം. പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ജെന്നി കെ. അലക്സ്, മലയാള വിഭാഗം മേധാവി ഡോ. സി.ജെ. ബിന്‍സി, അധ്യാപിക ഡോ. അഭിന മേരി സാജു എന്നിവര്‍ നേതൃത്വം നല്കി.